താമരശ്ശേരി: ഭിന്നശേഷി മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹെൽത്ത് കെയർ ഫൗണ്ടേഷൻ പതിനഞ്ചാം വാർഷിക പരിപാടികൾക്ക് തുടക്കമായി. "കാരുണ്യോത്സവ് 2025" പരിപാടിയുടെ ഉദ്ഘാടനം കാരുണ്യതീരം ക്യാമ്പസില്‍ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ബഷീര്‍ പൂനൂര്‍ അധ്യക്ഷത വഹിച്ചു.
ദക്ഷിണ ഭാരത ഹിന്ദി പ്രചാരണ സഭ പുരസ്കാര ജേതാവ് സജി.എം. നരിക്കുഴി, ഭിന്നശേഷി മേഖലയിൽ മികച്ച സേവനങ്ങൾ നൽകിയ സി. കെ ലുംതാസ് ടീച്ചര്‍, മുഹമ്മദ് ടി. കെ, വിപിന. സി, സൈനബ പി. പി, പുഷ്പലത എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിന്ദു സന്തോഷ്, ഇസ്മായില്‍ മുജദ്ദിദി എന്നിവര്‍ മുഖ്യാതിഥികളായി.
സി.കെ.എ ഷമീര്‍ ബാവ, സമദ് പാണ്ടിക്കല്‍, രവീന്ദ്രന്‍ ഒ.കെ, ടി. എം അബ്ദുൽ ഹക്കീം, സി. ടി കബീർ , ടി. എം താലിസ്, കെ. അബ്ദുല്‍ മജീദ്, എ. മുഹമ്മദ് സാലിഹ്, ശംസുദ്ധീൻ ഏകരൂൽ, വി. കെ അബ്ദുറഹ്‌മാന്‍, ഹസീന,അബ്ദുറഹ്‌മാന്‍ കോരങ്ങാട്, വി. ഷൈജു, ഐ. പി നവാസ്, നൗഫൽ പനങ്ങാട് എന്നിവര്‍ സംബന്ധിച്ചു.
വാർഷികത്തിന്റെ ഭാഗമായി ഫെബ്രുവരി 10 വരെ കാരുണ്യതീരം ക്യാമ്പസിൽ വിവിധ സംഗമങ്ങള്‍ നടക്കും. ഫെബ്രുവരി 11, 12 തിയ്യതികളിൽ കുട്ടികളുടെ കലാപരിപാടികൾ നടക്കും. കാരുണ്യോത്സവിന്റെ ഭാഗമായി ഇന്ന് ഗസൽ കൂട്ടായ്മ കാരുണ്യതീരം ക്യാമ്പസ്സിൽ ഒത്തുകൂടും.
Tags:
POONOOR