Trending

റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആലോചനാ യോഗം ചേർന്നു.

എളേറ്റിൽ : പരപ്പൻപൊയിൽ കാരക്കുന്നത്ത് റോഡിൻറെ പ്രവർത്തി ഉദ്ഘാടനവും, നവീകരിച്ച പന്നൂർ നരിക്കുനി കാരക്കുന്നത്ത് റോഡിൻ്റെ ഉദ്ഘാടനവും സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി എളേറ്റിൽ വട്ടോളി വ്യാപാര ഭവനിൽ യോഗം ചേർന്നു. 

ഫെബ്രുവരി മൂന്നാം തീയതി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡോ. എം കെ മുനീർ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ വിശിഷ്ടാതിഥിയായി വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും, മുഖ്യാതിഥിയായി കോഴിക്കോട് പാർലമെൻറ് അംഗം എംകെ രാഘവനും സംബന്ധിക്കും. 

പ്രസ്തുത പരിപാടി വിജയിപ്പിക്കുന്നതിനായി വിളിച്ചുചേർത്ത ആലോചനാ യോഗത്തിൽ സി.കെ സാജിതത്ത്, ജൗഹർ പൂമംഗലം, ടി.എം രാധാകൃഷ്ണൻ, വി.കെ അബ്ദുറഹിമാൻ, സി.പി ലൈല,മൊയ്തീ നേരോത്ത്, സുനിൽകുമാർ, എം.എ ഗഫൂർ മാസ്റ്റർ, എൻ.സി ഹുസൈൻ മാസ്റ്റർ, ജബ്ബാർ മാസ്റ്റർ, കെ.മുഹമ്മദലി, വി.കെ അബ്ദു ഹാജി, നസ്റി സലീം, അബ്ദുറഹ്മാൻ കണ്ണഞ്ചേരി, അബ്ദുൽ കരീം .എം, മുഹമ്മദ് അബ്ദുറഹിമാൻ, ബി മോയിൻകുട്ടി, ഭരതൻ മാസ്റ്റർ, കെ.സി ബഷീർ, പ്രേമൻ.കെ, സി.സി മുഹമ്മദ്, ചന്ദ്രൻ കെ, അഷ്റഫ് മുത്തേടത്ത്, സെറീന കെ.കെ, മുഹമ്മദ് റിയാസ്, ഷംന കയ്യങ്കണ്ടി, റിയാസ് ഖാൻ, തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right