Trending

രാസ ലഹരിയുമായി പിടിയിൽ.

കോഴിക്കോട്:മാങ്കാവ് അന്തീരങ്കാവ് പെരുമണ്ണ തുടങ്ങിയ സ്ഥലങ്ങളിലെ മാളുകളും ടറഫുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്ലന നടത്തുന്ന  സംഘത്തിലെ ലെ പ്രധാനികളാണ് പിടിയിലായത്.പൊക്കുന്ന് പള്ളിക്കണ്ടി ഹൗസ് കുറ്റിയിൽ താഴം സ്വദേശി മുഹമ്മദ് ഫാരിസ് (29), കുണ്ടുങ്ങൽ നടയിലത്ത് പറമ്പ് കൊത്തുകല്ല് കല്ലായി സ്വദേശി ഫാഹിസ് റഹ്മാൻ (30) എന്നിവരെ 16 ഗ്രാം MDMA യുമായി നാർകോട്ടിക് അസി.കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും കസബ പോലീസും ചേർന്ന് പിടികൂടി.

പാളയം തളി ക്ഷേത്രത്തിനടുത്തുള്ള ജൂബിലി ഹാളിന്റെ പരിസരത്ത് വെച്ചു എം ഡി എം എ വില്ലന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത് .മുഹമ്മദ് ഫാരിസ് നിലവിൽ  പെരുമണ്ണയിലും  ഫാഹിസ് റഹ്മാൻ കൊമ്മേരിയിലു മാണ് താമസം . 

മുഹമ്മദ് ഫാരിസ് രണ്ടുവർഷം മുമ്പ് എൻ ഡ് പി എസ്  കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാ ണ്.
 നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ. എ ബോസിന് ലഭിച്ച രഹസൃ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ വലയിലാക്കിയത്. സ്കൂൾ കോളേജ് വിദ്യാർത്ഥികളും നിരവധി യുവതി യുവാക്കളും മയക്കുമരുന്ന് വേണ്ടി പ്രധാനമായും ഇവരെയാണ് ആശ്രയിക്കുന്നത്. 

കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ കോഴിക്കോട് സിറ്റിയിൽ നിന്ന് മാത്രമായ
123 കിലോഗ്രാം കഞ്ചാവ്, 3.5 കിലോഗ്രാം MDMA, 133 ഗ്രാം ബൗൺ ഷുഗർ, 863 ഗ്രാം ഹാഷിഷ് , 146 LSD stamp , 6 ഗ്രാം  Ectacy tab , 100 ഇ സിഗരറ്റ് എന്നിവയാണ് ഡാൻസാഫ് സംഘം പിടിച്ചെടുത്തത്. വരും കാലങ്ങളിലും മയക്കുമരുന്ന് ലോപിക്ക് പിന്നാലെ ശക്തമായ നടപടിയുമായി ഡാൻസാഫ് ഉണ്ടാകുമെന്ന് നാർകോടിക് അസിസ്റ്റൻറ് കമ്മീഷണർ കെ എ ബോസ് മാധ്യമങ്ങളോട് പറഞ്ഞു

ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, സീനിയർ സിൽ സിവിൽ പോലീസ് ഓഫീസർമാരയഅഖിലേഷ് , അനീഷ് മൂസാൻവീട്, ലതീഷ്, സരുൺ കുമാർ, ശ്രീശാന്ത്, ഷിനോജ്, അതുൽ, അഭിജിത്ത്,ദിനീഷ്, മുഹമ്മദ് മഷ്ഹൂർ . കസബ  സബ് ഇൻസ്പെക്ടർ ജഗ്
മോഹൻദത്ത്,  സജിഞ്ഞ് മോൻ,  അനിൽകുമാർ ,സക്കറിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post
3/TECH/col-right