എളേറ്റിൽ : മർകസ് വാലി ഹിഫ്ളുൽ ഖുർആൻ അക്കാദമിയുടെ കീഴിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഖുർആൻ പാരായണ പരിശീലനം നടത്തുന്നതിന് സ്കൂൾ ഓഫ് ഖുർആൻ ലേണിങ് ആരംഭിക്കുന്നു.വിവിധ സ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ അവധി ദിവസങ്ങളിലാണ് ഖുർആൻ പാരായണ പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നത്.
25/ 1/ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് മർക്കസ് വാലി വൈസ് പ്രസിഡണ്ട് എം പി അബൂബക്കർ മുസ്‌ലിയാർ കോഴ്സ് ഉദ്ഘാടനം ചെയ്യും.പി അബ്ദുൽ അസീസ് സഖാഫി നേതൃത്വം നൽകും.ഹാഫിള് തൻവീർ സഖാഫി മമ്പാട്, കെ പി റാസി സഖാഫി എളേറ്റിൽ, സലിം സഖാഫി മങ്ങാട് തുടങ്ങിയവർ സംബന്ധിക്കും.
Tags:
ELETTIL NEWS