Trending

കൊടുവള്ളി നഗരസഭ വാർഷിക വികസന സെമിനാർ നടത്തി.

കൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ 14-ാം പഞ്ചവത്സര പദ്ധതിയോടനുബന്ധിച്ച് 2025-26 വാർഷിക വികസന സെമിനാർ കൊടുവള്ളി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു സെമിനാർ ഉദ്ഘാടനം ചെയതു.വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.സിയ്യാലി അദ്ധ്യക്ഷത വഹിച്ചു.

ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.കെ.അബ്ദുഹാജി, ഡെപ്യൂട്ടി ചെയർപേഴ്സൺ വി.സി. നൂർജഹാൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ റംല ഇസ്മായിൽ, ആയിഷ ഷഹനിദ,സഫീന ഷമീർ,കെ.ശിവദാസൻ, കൗൺസിലർമാരായ വായോളി മുഹമ്മദ്, ഷരീഫാ കണ്ണാടിപ്പൊയിൽ,  നാസർകോയ തങ്ങൾ, കെ.സുരേന്ദ്രൻ, എൻ.കെ.അനിൽകുമാർ, കെ.എം.സുഷിനി നഗരസഭ സെക്രട്ടറി കെ.സുധീർ എന്നിവർ സംസാരിച്ചു.

പൊതുഭരണം, ധനകാര്യം, കൃഷി, മൃഗസംരക്ഷണം,ക്ഷീര വികസനം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ ലഘൂകരണം, സാമൂഹ്യനീതി,ജെൻറർ വികസനം,വനിതകളുടെയും കുട്ടികളുടെയും വികസനം, പട്ടികജാതി വികാസനം, പട്ടികവർഗ്ഗ വികസനം, ആരോഗ്യം,ശുചിത്വം, മാലിന്യ സംസ്കരണം, വിദ്യാഭ്യാസം കല-സംസ്കാരം,കായികം യുവജനക്ഷേമം, കുടിവെള്ളം,പാർപ്പിടം, പൊതുമരാമത്ത്, നഗരാസൂത്രണം, ജൈവ വൈവിധ്യ മാനേജ്മെൻറ്, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുനന്ത നിവാരണം എന്നീ വർക്കിംഗ്‌ ഗ്രൂപ്പുകൾ യോഗം ചേർന്ന് വാർഷിക പദ്ധതിക്കുവേണ്ടി അന്തിമ കരട് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
Previous Post Next Post
3/TECH/col-right