Trending

ഒന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് സമാപിച്ചു.

കോഴിക്കോട്:സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട  കോഴിക്കോട് ജില്ലയിലെ  ഹാജിമാര്‍ക്കുള്ള ഒന്നാം ഘട്ട ഹജ്ജ്  സാങ്കേതിക പഠന ക്ലാസ്  സമാപിച്ചു.

കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ബേപ്പൂര്‍ , കോഴിക്കോട് നോര്‍ത്ത് & സൗത്ത് , എലത്തൂര്‍ , കുന്നമംഗലം  നിയോജക മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള പരിശീലന  ക്ലാസിന്‍റെ  ഉദ്ഘാടനം  സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍  ഡോ : ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നിര്‍വ്വഹിച്ചു.കേന്ദ്ര ഹജ്ജ് കമ്മറ്റി മെമ്പര്‍  സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.കാന്തപുരം  എ പി അബൂബക്കര്‍ മുസ്ല്യാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

മുന്‍ മന്ത്രി  അഹമ്മദ് ദേവര്‍ കോവില്‍ എം എല്‍ എ മുഖ്യാതിഥിയായി പങ്കെടുത്തു.ഹജ്ജ് കമ്മറ്റി അംഗങ്ങളായ പി ടി അക്ബര്‍ , ഒ വി ജാഫര്‍  ഹജ്ജ്  കമ്മറ്റി അസി : സെക്രട്ടറി  ജാഫര്‍ കക്കൂത്ത് , എന്‍ മുഹമ്മദലി മാസ്റ്റര്‍ , അസ്സയിന്‍ പി കെ , മുഹമ്മദ് സലീം  കാസര്‍ഗോഡ്  ആശംസകള്‍ അറിയിച്ചു.

ക്ലാസുകള്‍ക്ക്  സംസ്ഥാന ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍  പി കെ ബാപ്പു ഹാജി  , സ്റ്റേറ്റ് ഹജ്ജ് ട്രൈനിംഗ്  ഫാക്കല്‍റ്റി  യു പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍  എന്നിവര്‍ നേതൃത്വം നല്‍കി.

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍  2025 വര്‍ഷത്തെ  ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരും  ഒന്ന് മുതല്‍ മുവ്വായിരം വരെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായ ബേപ്പൂര്‍ , കോഴിക്കോട് നോര്‍ത്ത് & സൗത്ത് , എലത്തൂര്‍ , കുന്നമംഗലം മണ്ഡലങ്ങളില്‍ നിന്നായി ആയിരത്തോളം ഹാജിമാര്‍ ക്ലാസില്‍ പങ്കെടുത്തു.

കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍ നൗഫല്‍ മങ്ങാട് സ്വാഗതവും,  പി വി ഷാഹുല്‍ ഹമീദ്  നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right