Trending

പൂനുർ പുഴക്ക് പുതുജീവൻ നൽകാൻ ജനകീയ കൂട്ടായ്മയും, പൂനൂർ പുഴ സംരക്ഷണ സമിതിയും.

പൂനൂർ പുഴ വീണ്ടെടുക്കൽ പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ കൂട്ടായ്മയുടെയും,പൂനൂർ പുഴ സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ പുഴ വീണ്ടെടുക്കൽ പ്രവർത്തനം സജീവമാകുന്നു. 

ഹരിതകേരളം മിഷന്റെ "ഇനി ഞാൻ ഒഴുകട്ടെ" ക്യാമ്പയിനിന്റെ ഭാഗമായി കുന്നമംഗലം, കുരുവട്ടുർ ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി പൂനൂർ പുഴ പണ്ടാരപറമ്പ് ഭാഗത്തു വെച്ച് നടന്ന പരിപാടിയിൽ പൂനൂർ പുഴ സംരക്ഷണ സമിതി പ്രസിഡന്റ്‌ അബൂബക്കർ പടനിലം 
സ്വാഗതം പറഞ്ഞു.കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശശികല  അധ്യക്ഷത വഹിച്ചു സംസാരിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലിജി പുല്കുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. 

കുന്നമംഗലം പഞ്ചായത്ത്‌ വാർഡ് മെമ്പറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ചന്ദ്രൻ തിരുവല്ലത്ത്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്‌ന റഷീദ്, മെമ്പർമാരായ ഷൈജ വളപ്പിൽ, ഫാത്തിമ ജസ്‌ലി, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, കുന്നമംഗലം ഗ്രാമപഞ്ചായത്ത് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാലിദ് കിളിമുണ്ട, കമ്മിറ്റി അംഗങ്ങളായ സുരേഷ്, മുഹമ്മദ്‌ ഹാജി,ഭാസ്കരൻ ബാലകൃഷ്ണൻ മാഷ്, സാലിം നെച്ചുളി, മുഹമ്മദ് ഹാജി വടക്കയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

പൂനൂർ പുഴ സംരക്ഷണസമിതി പ്രവർത്തകരായ സാലി പണ്ടാരപ്പറമ്പ്, ഹാജറ പാലുമണ്ണിൽ,മുജീബ് പണ്ടാരപ്പറമ്പ്, മൂസ പാലക്കുറ്റി,ഷകീല, ഹാരിസ് തൊടുകയിൽ,സുറൈജ് തൊടുകയിൽ,സ്റ്റാലിൻ അരീക്കുയിൽ,റംഷാദ് വടക്കയിൽ,അഹമ്മദ് വടക്കയിൽ,അഹമ്മദ് വടക്കയിൽ,മജീദ് പുറായിൽ,കബീർ വരുവതൊടുകായിൽ,മണിചെറുപ്പമലയിൽ,യാരപ്പൻ ചെറുപ്പമലയിൽ,സമീർ പുറായിൽ,അലിക്കുട്ടി തെക്കയിൽ,ഫിനു പുറായിൽ,സിനാൻ തെക്കയിൽ,കോയമോൻ പുറായിൽ,ഷുകൂർ മൈപ്പിലാൽ,ഫാറൂഖ്‌,കുഞ്ഞി മുഹമ്മദ്‌ അരീക്കുഴിൽ,മുനീർ വി ക,അബുട്ടി പുറായിൽ,അശോകൻ കക്കട്ടിൽ,ശശി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right