Trending

മദ്രസ്സ വിദ്യാഭ്യാസ ധനസഹായം നിർത്തലാക്കിയ നടപടി പിൻവലിക്കണം:ആർ.എ.ടി.എഫ്.

കൊടുവള്ളി: സച്ചാർ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുസ് ലിംകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് മൻമോഹൻ സർക്കാർ കൊണ്ട് വന്ന മദ്രസ വിദ്യാഭ്യാസ ധനസഹായം നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.

 ജില്ലാ പ്രസിഡണ്ട് കെ.കെ.എ.ജബ്ബാർ ഉദ്ഘാടനം ചെയ്തു.
സി .പി. കരീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജനുവരി 14 ന് കോഴിക്കോട് ശിക്ഷക് സദനിൽ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു.

ജന:സെക്രട്ടറി കെ.കെ അബ്ദുള്ള മാസ്റ്റർ, എൻ.പി മുഹമ്മദലി മാസ്റ്റർ,എൻ.പി അബ്ദുൽ ഗഫൂർ ,പി പി അബ്ദുസ്സലാം, എൻ.കെ അബൂബക്കർ ,എം പി അബ്ദുൽ ഖാദർ, എൻ.പി അബ്ദു റശീദ്, ടി.സി.അബ്ദുൽ ഖാദർ ,പി.മുഹമ്മദലി ,പി .ടി.ഉസ്മാൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right