Trending

എക്സിക്യൂട്ടീവ് യോഗം നടത്തി.

എളേറ്റിൽ:എളേറ്റിൽ മർച്ചൻ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം പ്രസിഡന്റ് ബി.സി. മോയിൻകുട്ടിയുടെ അധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് KVVES വൈസ് പ്രസിഡൻ്റ് ടി.പി. അബ്ദുൽ കാദർഹാജി ഉദ്ഘാടനം ചെയ്തു.ട്രഷറർ മുരളീധരൻ നായർ റിപ്പോർട്ട്  അവതരിപ്പിച്ചു.

നരിക്കുനി - എളേറ്റിൽ വട്ടോളി - പൂനൂർ മെയിൻ റോഡിലെ തിരക്കുപിടിച്ച ബസ്സ്റ്റാൻ്റ് മുൻവശം, മങ്ങാട്, നെല്ലാങ്കണ്ടി റോഡ് ,ഹമ്പ് എന്നിവിടങ്ങളിൽ മാഞ്ഞു പോയ സീബ്രാലൈൻ കാരണം ആളുകൾ അപകടത്തിൽപ്പെടുന്നത് സാധാരണമായിരിക്കുന്നു. റോഡിലെ ഡിവൈഡർ-സീബ്രാ ലൈൻ എത്രയും പെട്ടന്ന് പുനസ്ഥാപിക്കണമെന്ന് എളേറ്റിൽ മർച്ചൻ്റ് അസോസിയേഷൻ PWD യിലെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

ജന:സെക്രട്ടറി ഷംസുദീൻ കുണ്ടുങ്ങര സ്വാഗതവും,കാരാട്ട് അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right