താമരശ്ശേരി:ചുരം വഴി യാത്ര ചെയ്യുന്നവർ ഗതാഗത തടസ്സം മൂലമോ,പ്രകൃതി ആസ്വാദനമോ ലക്ഷ്യമാക്കി വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.
താമരശേരി ചുരത്തിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ യാണ് യാത്രക്കാർക്ക് നിർദേശവുമായി വനംവകുപ്പ് രംഗത്ത് എത്തിയത്.
ചുരത്തിൽ അനാവശ്യമായി വണ്ടി നിർത്തുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കണം.രാത്രികാല പെട്രോളിങ്ങും ചുരത്തിൽ സജീവമാക്കുമെന്നും വനംവകുപ്പ് അറിയിച്ചു