Trending

പൂനൂർ പുഴ സംരക്ഷണ സമിതി:സംയുക്തയോഗം ചേർന്നു

കൊടുവള്ളി: പൂനൂർ പുഴ സംരക്ഷണ സമിതിയുടെ മടവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡും,കിഴക്കോത്ത് പഞ്ചായത്ത്  പതിനൊന്നാം വാർഡും സംയുക്തമായി കൊട്ടക്കാവയൽ സ്കൂളിൽ വെച്ച് ഇന്നലെ വാർഡ് മെമ്പർ ഷക്കീല ബഷീറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 

അബൂബക്കർ പടനിലം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അബ്ദുൽ മജീദ്പൂളക്കാടി മുഖ്യപ്രഭാഷണം നടത്തി. കിഴക്കോത്ത് പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ വി കെ അബ്ദുറഹ്മാൻ  മാസ്റ്റർ ചർച്ചക്ക് നേതൃത്വം നൽകി.

പൂനൂർ പുഴ സംരക്ഷണത്തിന് ഏതുതരത്തിലുള്ള ഇടപെടലുകൾക്കും പ്രവർത്തനങ്ങൾക്കും മുഴുവൻ പിന്തുണയും ഉണ്ടാവുമെന്ന് കിഴക്കോത്ത് പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ  ശ്രീ അബ്ദുറഹ്മാൻ മാസ്റ്റർ അറിയിച്ചു.

എ പി അബു, വി എം എ ലത്തീഫ്, സലീം നെച്ചോളി, കെ പി അബ്ദുൽ സമദ്, എ.പി.ജാഫർ സാദിഖ് മാസ്റ്റർ, പിസി മുഹമ്മദ്, കെ സി അബ്ദുൽസലാം, നൗഫൽ പി, എ പി ബഷീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു..

മടവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പറും ക്ഷേമനിധി ചെയർപേഴ്സണുമായ 
ഷക്കീല ബഷീർ  ചെയർപേഴ്സനായും, 
വാഴ കാദർ ഒതയോത് 
സലാം പി , നൗഫൽ. പി,
കെ.പി. അബ്ദുൽ സലാം എന്നിവർ വൈസ് ചെയർമാൻമാരായും,
ഗഫൂർ വാഴയിൽ കൺവീനർ ആയും  പി. അസ്ഹറുദ്ദീൻ,
ഷാഫി എ.കെ, മൻസൂർ. എ.കെ ,
മുനീർ എം.സി എന്നിവർ ജോയിൻ്റ് കൺവീനർമാരായും,
കെ.പി. അബ്ദുൽ സമദ് ട്രഷററായും കമ്മറ്റി രൂപീകരിച്ചു.

പുഴ ശുചീകരണം,ബോധവത്കരണം ,നിരീക്ഷണം തുടങ്ങിയ ഭാവി പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.കെ.പി അബ്ദുൽ സലാം സ്വാഗതവും, ഗഫൂർ വാഴയിൽ നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right