എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഇന്നലെ (ശനി) വോളിബോൾ മൽസരം കത്തറമ്മൽ തണ്ണിക്കുണ്ട് ബുസ്താൻ വോളീഗ്രൗണ്ടിലും, അറ്റ്ലറ്റിക്ക് മൽസരങ്ങൾ എളേറ്റിൽ എം.ജെ ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിലും നടന്നു.
പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ സാജിദത്ത് നിർവ്വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസ്നഅസ്സയിൻ അധ്യക്ഷത വഹിച്ചു. വഹീദ കയ്യലശ്ശേരി, മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, കെ.കെ ജബ്ബാർ മാസ്റ്റർ ,റംലമക്കാട്ട് പൊയിൽ.കെ.മുഹമ്മദലി, കെ പി വിനോദ്,റസീന ടീച്ചർ, പി പി സി.മജീദ്, പി.പി സി.അസീസ്, അസ്സയിൻ പറക്കുന്ന് ഗഫൂർബാവണി.റഫീഖ് ടി.പി, ജംഷീർ പി പി സി,പി.ടി മുഹമ്മദ് പ്രസംഗിച്ചു.
ഇന്ന് (ഞായർ) ക്രിക്കറ്റ് മത്സരം പന്നൂർ ഹൈസ്കൂൾ ഗ്രൗണ്ടിലും,ഷട്ടിൽ ബാഡ്മിൻ്ൺ മത്സരം കിഴക്കോത്ത് ഈസ്റ്റിറ്റിലും നടക്കും. പഞ്ചഗുസ്തി. ചെസ്സ്, നീന്തൽ മൽസരങ്ങൾ 2,3 തിയ്യതികളിലായി കച്ചേരിമുക്കിലും, കബഡി, വടംവലി മത്സരങ്ങൾ 4ന് പന്നൂരിലും, ഫുട്ബോൾ ,കലാമത്സരങ്ങൾ 8 ന് എളേറ്റിൽ മരക്ക ടർഫിലും എം.ജെ ഹൈസ്ക്കൂളിലും നടക്കും.
Tags:
ELETTIL NEWS