Trending

സിപിഐ (എം) ഒഴലക്കുന്ന് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം.

എളേറ്റിൽ:സി.പി.ഐ.(എം) ഒഴലക്കുന്ന് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം സി.പി.ഐ.(എം) താമരശ്ശേരി ഏരിയ സെക്രട്ടറി സഖാവ് കെ.ബാബു നിർവഹിച്ചു.വി.പി.സുൽഫിക്കർ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ സഖാക്കൾ എൻ.കെ. സുരേഷ്, പി.സുധാകരൻ, പോപ്പുലർ നാസർ എന്നിവർ സംസാരിച്ചു.

എം.ബി.ബി.എസ്. ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് ഷാദിനെ ഏരിയ സെക്രട്ടറി മൊമെന്റോ നൽകി ആദരിച്ചു.കെ.സി.ഷൗക്കത്ത് സ്വാഗതവും,കണ്ണാളിയിൽ പ്രഭാകരൻ നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right