Trending

പന്നിക്കോട്ടൂരിലെ മരുന്ന് വിതരണ സ്ഥാപനത്തിൽ കവർച്ച ശ്രമം

നരിക്കുനി: പന്നിക്കോട്ടൂരിൽ ഇയ്യാട് സ്വദേശി മലയിൽ പ്രശോഭിന്റെ ഉടമസ്ഥതയിലുള്ള ശ്രീ മൂകാംബിക ഡ്രഗ് ലൈനിൽ കവർച്ച ശ്രമം നടന്നു. പന്നിക്കോട്ടൂർ ഗവ. ആയുർവ്വേദ ആശുപത്രിക്ക്  സമീപമാണ് ശ്രീ മൂകാംബിക ഡ്രഗ് ലൈൻ എന്ന മരുന്ന് വിതരണ സ്ഥാപനം പൂട്ട് പൊട്ടിച്ച നിലയിൽ കാണപ്പെട്ടത്.

ഇദ്ദേഹത്തിന്റെ തന്നെ തൊട്ടടുത്തുള്ള ജീവ എന്ന ആയുർവേദ മരുന്ന് വിതരണ സ്ഥാപനത്തിൻ്റെ പൂട്ടുകൾ സൂപർ ഗ്ലൂവിന് സമാനമായ പശ ഉപയോഗിച്ച് നശിപ്പിച്ചതായും കാണപ്പെട്ടു.  ഒന്നരമാസം മുമ്പ് സമീപത്തെ ബാർബർഷോപ്പിന് ഇതേ അനുഭവമുണ്ടായിട്ടുണ്ട്. കൊടുവള്ളി പോലീസിൽ പരാതി നൽകി
Previous Post Next Post
3/TECH/col-right