Trending

ഗവേഷണ സ്ഥാപനങ്ങൾ തേടി ഗിഫ്റ്റഡ് ചിൽഡ്രൻ വിദ്യാർഥികൾ.

താമരശ്ശേരി: ഗവേഷണപഠനം എങ്ങനെയെന്നും അതിൻ്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയെന്നും മനസ്സിലാക്കാൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ വിദ്യാർഥികൾക്കായി ഫീൽഡ് ട്രിപ് സംഘടിപ്പിച്ചു. കോഴിക്കോട്  കേരള സ്കൂൾ ഓഫ് മാതമാറ്റിക്സ്, സെൻ്റർ ഫോർ വാട്ടർ നിസോഴ്സ് ഡെവലപ്മെൻ്റ് ആൻ്റ് മാനേജ്മെന്റ, മിൽമ എന്നീ സ്ഥാപനങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. 

സെൻ്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെൻ്റ് ആൻ്റ് മാനേജ്മെന്റിൽ ഗവേഷണ പഠനത്തിൻ്റെയും ജലവിഭവത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ കുട്ടികളുമായി സംസാരിച്ചു. 

കേരള സ്കൂൾ ഓഫ് മാതമാറ്റിക്സിലെ 
അസിസ്റ്റന്റ് പ്രൊഫസർ പി അഖിലേഷ്, സി ഡബ്ള്യു ആർ ഡി എംലെ സയൻ്റിസ്റ്റ് ബി വിവേക്, ടെക്നിക്കൽ ഓഫീസർ, പി വിജിത, മിൽമയിലെ അസിസ്റ്റൻ്റ് ഡയറി ഓഫീസർ എം ഹഫീദ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകി. കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ, അധ്യാപകരായ കെ അബ്ദുൽ ലത്തീഫ്, എം സജ്ന എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right