എളേറ്റിൽ: എളേറ്റിൽ ജി.എം.യു.പി.സ്ക്കൂളിൽ ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സയൻസ് ക്ലബ് ഒരുക്കിയ മിനി പ്ലാനറ്റേറിയത്തിലെ ആകാശക്കാഴ്ചകൾ കുട്ടികൾക്ക് വിസ്മയമായി.
ചന്ദ്രനെക്കുറിച്ചറിയാൻ കുട്ടികളിൽ താത്പര്യം ഉണ്ടാക്കുന്നതായിരുന്നു ചാന്ദ്രമനുഷ്യനുമായുള്ള അഭിമുഖം. സ്കൂൾതല ചാന്ദ്രദിന ക്വിസ് മത്സര വിജയികൾക്ക് സമ്മാനവിതരണവും നടത്തി.ഹെഡ്മാസ്റ്റർ അനിൽകുമാർ പ്ലാനറ്റേറിയം ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റന്റ് അബ്ദുസലീം, സ്റ്റാഫ് സെക്രട്ടറി വി സി അബ്ദുറഹ്മാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി,സയൻസ് ക്ലബ് കൺവീനർ സവിത പി മോഹൻ, സിജില ടി. പി, ജാസ്മിൻ സി എന്നിവർ നേതൃത്വം നൽകി
Tags:
EDUCATION