കക്കയം : കക്കയം ഡാമില്‍ വെള്ളം നിറഞ്ഞതോടെ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചു.ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ബ്ലൂ അലേര്‍ട്ട് നല്‍കിയത്.മഴ ഇത് പോലെ തുടര്‍ന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് ഷട്ടര്‍ തുറക്കേണ്ടി വരും.ഇത് കുറ്റ്യാടി പുഴയില്‍ വെള്ളം ഉയരാന്‍ കാരണമാവും.
അടുത്ത മൂന്ന് ദിവസവു ഓറഞ്ച് അലേര്‍ട്ട് സാധ്യത ഉള്ളതിനാല്‍ വെള്ളം കൃമാതീതമായി ഉയര്‍ന്നാല്‍ കനാലിലേക്കുള്ള ഷട്ടറുകള്‍ തുറക്കേണ്ട അവസ്ഥയുണ്ടായാല്‍ ഇത് കോരപ്പുഴ,പൂനൂര്‍ പുഴ എന്നിവയുടെ തായെ ഭാഗങ്ങളെയും ബാധിക്കും.
ജില്ലയില്‍ മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കക്കയം ഡാമില്‍ നിലവില്‍ 755.50 മീറ്റര്‍ വെള്ളം ഉണ്ട്,ഇത് ഡാമിന്‍റെ 70 ശതമാനത്തില്‍ അധികമാണ്.കോഴിക്കോട് വിലങ്ങാട് പാലം വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്.ഈ വഴിയുള്ള ഗതാഗതം സ്തംഭിച്ചിട്ടുണ്ട്.
Tags:
KOZHIKODE