Trending

സ്വാഗത സംഘം രൂപീകരിച്ചു

എളേറ്റിൽ: വിശുദ്ധ ആത്മീയ പ്രചാരകനും പ്രമുഖ വ്യക്തിത്വവുമായ കവരത്തി സയ്യിദ് കാസിം വലിയുല്ലാഹിയുടെ ആണ്ട് നേർച്ച  ജൂലൈ 19ന് വെള്ളിയാഴ്ച മർകസ് വാലിയിൽ.മൗലിദ് പാരായണം, അനുസ്മരണ പ്രഭാഷണം, സ്വലാത്ത് മജ്‌ലിസ്, അന്നദാനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

പരിപാടിയുടെ വിജയത്തിന് വേണ്ടി മർകസ് വാലിയിൽ ചേർന്ന സുന്നി കൺവെൻഷൻ സ്വാഗതസംഘം രൂപീകരിച്ചു. 

ഭാരവാഹികളായി പൊക്കിട്ടാര അസീസ് സഖാഫി (ചെയർമാൻ),പി മുഹമ്മദ്,  മാളുകണ്ടി മുഹമ്മദ് (വൈസ് ചെയർമാൻ),സിദ്ദീഖ് തോട്ടത്തിൽ
(ജന കൺവീനർ ), മുഹമ്മദ് ചോല, ഷമീർ സാൽവോ (കൺ ),ഷബീർ ടി കുണ്ടുങ്ങര (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.

ഇത് സംബന്ധമായി ചേർന്ന യോഗം എം പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ കെ ടി ജാഫർ ബാഖവി ഉദ്ഘാടനം ചെയ്തു.പി അസീസ് സഖാഫി, സലാം മാസ്റ്റർ ബുസ്താനി എന്നിവർ പ്രസംഗിച്ചു.പി വ് കബീർ സ്വാഗതവും,കെ പി സി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right