Trending

വാർത്ത വന്നു:കണ്ണ് തുറന്ന്കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്‌ അധികാരികൾ.

എളേറ്റിൽ:മഴ ശക്തമായതോടെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ബസ്റ്റാന്റിന് മുന്നിലെ വെള്ളക്കെട്ട് കാരണം ബസ്റ്റാൻഡിലേക്ക് കടക്കാനാവാതെ യാത്രക്കാർ ബുദ്ധിമുട്ടിലാവുന്ന വാർത്ത പുറത്തു വന്നതോടെ പഞ്ചായത്ത്‌ അധികാരികൾ കണ്ണ് തുറന്നു.

വാർത്ത പുറത്തു വന്നതിനെത്തുടർന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് സാജിദത്, വാർഡ് മെമ്പർമാരായ വഹീദ പന്നൂർ, മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.നരിക്കുനി ഡിവിഷൻ പി.ഡബ്ലു.ഡി. വിഭാഗവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി ഉടൻ സ്വീകരിക്കുമെന്ന് പ്രസിഡന്റ് സാജിദത് പറഞ്ഞു.

അതേസമയം ഓവുചാലിൽ വ്യാപാരികൾ മാലിന്യം നിക്ഷേപിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത്‌ മെമ്പർ പറഞ്ഞത്തിനെതിരെ വ്യാപാരികൾ പ്രതിഷേധം രേഖപ്പെടുത്തി.ഓവു ചാലിൽ ഏതേലും വ്യാപാരികൾ മാലിന്യം നിക്ഷേപിക്കുന്നുണ്ടെങ്കിൽ അവർക്കെതിരെ പഞ്ചായത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, മഴക്കാല ശുചീകരത്തിന്റെ ഭാഗമായി ഓവുചാലിൽ മാലിന്യങ്ങൾ നീക്കം ചെയ്യാത്തത് മറച്ചു വെക്കാൻ വ്യാപാരികളെ കുറ്റപ്പെടുത്തരുതെന്നും വ്യാപാരി ഭാരവാഹികൾ പറഞ്ഞു.
Previous Post Next Post
3/TECH/col-right