എളേറ്റിൽ:എളേറ്റിൽ വട്ടോളി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രഭാത കായിക പരിശീലന കൂട്ടായ്മ 'മെക് സെവൻ' ഹെൽത്ത് ക്ലബ് എളേറ്റിൽ ജി.എം.യു. പി സ്കൂളിന്ന് മെഡിക്കൽ കിറ്റ് നൽകി. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സാജിദത്ത് സ്കൂൾ പ്രധാന അധ്യാപകൻ പി.അനിൽ കുമാറിന്ന് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.
അലിഫ് അക്യൂ പക്ചർ എളേറ്റിൽ ക്ലിനിക് ഡോക്ടർ സയ്യിദ് മള്ഹർ തങ്ങൾ ആണ് കിറ്റ് സ്പോൺസർ ചെയ്തത്. പ്രസിഡന്റ് ഒ.പി കോയ മാസ്റ്റർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം മുഹമ്മദലി,റസീന പൂക്കോട്, മേഖല കോഡിനേറ്റർ നിയാസ് എകരൂൽ, സെന്റർ കോഡിനേറ്റർ ഇസ്ഹാഖ്, സയ്യിദ് മള്ഹർ തങ്ങൾ, മുജീബ് ചളിക്കോട്, ഷഫീഖ് എളേറ്റിൽ,മുജീബ് കൈപ്പാക്കിൽ എന്നിവർ സംബന്ധിച്ചു.
Tags:
ELETTIL NEWS