Trending

കെട്ടിടങ്ങൾക്ക് മുകളിലെ പരസ്യബോർഡുകൾ ;സുരക്ഷ ഉറപ്പുവരുത്തണം.

താമരശ്ശേരി: കാലവർഷം ശക്തി പ്രാപിക്കാനിരിക്കെ  താമരശ്ശേരിയിലെ കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.ശക്തമായ കാറ്റിൽ പലയിടങ്ങളിലും പരസ്യബോർഡുകൾ നിലം പതിച്ച്  വൻ ദുരന്തങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് നാട്ടുകാർ രംഗത്തെത്തിയത്.

ഓരോ ബോർഡും സ്ഥാപിച്ച കെട്ടിടങ്ങളുടെ മേൽക്കൂര പരിശോധിച്ച് ബോർഡുകൾ താഴെ പതിക്കാതിരിക്കാൻ ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, സുരക്ഷിതമല്ലാത്തവ നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right