നരിക്കുനി: പഞ്ചായത്തിന്റെ സഹകരണത്തോടെ ജനകീയ കൂട്ടായ്മയിൽ സംഘടിപ്പിച്ച നരിക്കുനി ഫെസ്റ്റ് സമാപിച്ചു. സമാപനം പഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജന. കൺവീനർ വി.ഇല്യാസ് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മൊയ്‌തി നെരോത്ത്, ക്ഷേമ കാര്യ സ്‌ഥിരം സമിതി അധ്യക്ഷ സുബൈദ കൂടത്തൻകണ്ടി ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷൻ ടി.കെ.സുനിൽ കുമാർ, മുൻ പ്രസിഡന്റ്
സി.കെ.സലീം, മെംബർമാരായ മിനി പുല്ലങ്കണ്ടി, വി.പി.മിനി, ജസീല മജീദ്, ഇ.പി.ഷറീന, കെ.കെ.ലതിക എന്നിവർ പ്രസംഗിച്ചു.
വൈസ് പ്രസിഡൻ്റ് സി.പി.ലൈല സ്വാഗതവും,കെ.കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു.തുടർന്ന് കലാപരിപാടികൾ, ഗാനമേള എന്നിവ അരങ്ങേറി.
Tags:
NARIKKUNI