എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന അവസ്ഥയിൽ ഗ്രാമപഞ്ചായത്ത് വേണ്ട ക്രമീകരണം നടത്തുന്നില്ല.പഞ്ചായത്തിലെ 18 വാർഡുകളിൽ 1 വാഹനം വെച്ചാണ് വെള്ളം വിതരണം ചെയ്യുന്നത്. ഇത് പ്രായോഗികമല്ല.ജനം വെള്ളം മില്ലാതെ വലയുമ്പോൾ ഗ്രാമ പഞ്ചായത്തിൻ്റ നേതൃത്വത്തിൽ വേണ്ട രീതിയിൽ ഇടപെടൽ ഉണ്ടാവുന്നില്ല.
നിലവിൽ വിതരണം ചെയ്യുന്ന വണ്ടിയിൽ മാവൂരിൽ നിന്നാണ് വെള്ളം നിറക്കുന്നത്. നാട്ടിൽ തന്നെ സാധ്യതകൾ ഉണ്ടായിരിക്കെ അത്രയും ദൂരം താണ്ടുന്നത് പ്രയാസകരമാണ്. ഇത് വെള്ളം വിതരണത്തിന്റെ എണ്ണം കുറയും .അടിയന്തിരമായി ഇടപെട്ട് കുടിവെള്ളക്ഷാമം പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധികേണ്ടിവരുമെന്ന് CPI(M) എളേറ്റിൽ ലോക്കൽ കമ്മറ്റി തീരുമാനിച്ചു.
Tags:
ELETTIL NEWS