കോഴിക്കോട്:കേരളത്തിൽ നാളെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വി വി പാറ്റ് മറ്റു ആധുനിക സാമഗ്രഹികളുമായി തിരഞ്ഞെടുപ്പ് നടക്കുകയാണ്, പക്ഷേ ഈ ആധുനിക കാലത്ത് ജീവിക്കുന്ന നമ്മളില്‍ എത്രപേര്‍ പഴയ തിരഞ്ഞെടുപ്പ് ഉപകരണങ്ങള്‍ കണ്ടിട്ടുണ്ടാകും. വളരെ കുറച്ചുപേര്‍ മാത്രമാകുമെന്നുറപ്പ്. എന്നാല്‍ കോഴിക്കോട് ബിലാത്തിക്കുളം ഹൗസിങ് കോളനിയിലെ ഐടി വിദഗ്ധനായ വികാസിന്‍റെ പക്കലുള്ള തിരഞ്ഞെടുപ്പ് ഉപകരണങ്ങള്‍ കണ്ടാല്‍ ഒന്ന് ഞെട്ടും. ഏഴ് പതിറ്റാണ്ട് മുമ്പത്തെ തിരഞ്ഞെടുപ്പ് ഉപകരണങ്ങളുണ്ട് വികാസിന്‍റെ കയ്യില്‍.
1951 ലെ പൊതു തിരഞ്ഞെടുപ്പിലുപയോഗിച്ച പഴയ ബാലറ്റു പെട്ടിയാണ് ശേഖരത്തിലെ ഏറ്റവും പഴക്കമേറിയത്. ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായ സുകുമാർ സെൻ ആണ് ആൽവിൻ ഗോദറേജ് കമ്പനിയുമായി ധാരണയിൽ എത്തി ഈ കുഞ്ഞ് ബാലറ്റ് ബോക്സുകൾ നിർമ്മിച്ച എടുക്കുന്നത്. 100ല്‍ കുറവ് ബാലറ്റുകള്‍ ഇടാനുള്ള സൗകര്യമേ ഇതിനുള്ളു. 1960 കളില്‍ ഉപയോഗിച്ചിരുന്ന ബാലറ്റ് പെട്ടിയും കൈവശമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയ ബാഡ്ജുകള്‍. മലയാള അക്ഷരങ്ങള്‍ക്കൊപ്പം ആന, സൈക്കിള്‍, ഒട്ടകം എന്നീ ആകൃതിയിലുള്ള പഴയ കാല മരത്തിന്റെയും ഈയത്തിന്റെയും അച്ചുകളും നിധി പോലെ സൂക്ഷിക്കുന്നു. അക്കാലത്ത് വോട്ടർമാർ ബാലറ്റ് സീല് ചെയ്യാൻ ഉപയോഗിച്ചിരുന്ന സീലുകളും ബി എൽ ഓ മാർ ബോക്സുകൾ അരക്ക് ഉപയോഗിച്ച് മുദ്രവച്ച് പൂട്ടുന്ന സീലുകളും. ഇന്നത്തെ സ്പീക്കറുകളും ആധുനിക ഓഡിയോ ഉപകരണങ്ങളും എല്ലാം വരുന്നതിനുമുമ്പ് സൈക്കിളുകളിലും കാളവണ്ടിയിലും യാത്ര ചെയ്തുകൊണ്ട് സ്ഥാനാർത്ഥികളും മറ്റും വോട്ട് അഭ്യർത്ഥിക്കുന്ന മെഗാഫോൺ എന്ന ഉപകരണവും വികാസിന്റെ കൈവശമുണ്ട്.
തിരഞ്ഞെടുപ്പ് പുരാവസ്തുക്കള്‍ക്ക് പുറമെ പഴയകാലത്തെ സ്വര്‍ണനാണയങ്ങളും ശേഖരത്തിലുണ്ട്. പഴയറേഡിയോ, പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍, കോഴിക്കോട് ഫറൂഖ് കമ്മട്ടത്തിൽ അടിച്ച ടിപ്പുവിന്റെ നാണയങ്ങളും, ക്യാമറകൾ ടെലിഫോണുകൾ, എന്നിവയും വികാസിന്‍റെ കയ്യിലുണ്ട്. വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിലും കോളേജുകളിലും എക്സിബിഷനും സെമിനാറുകളും വികാസ് നടത്താറുണ്ട്. കോഴിക്കോട് പ്രവർത്തിക്കുന്ന ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ് ശ്രീ വികാസ്. കോഴിക്കോട് ബിലാത്തി കുളത്ത് ഭാര്യ പ്രിൻസയോടും രണ്ട് മക്കളായ ആദിലക്ഷ്മിയും ആദിത്യടൊപ്പം താമസിക്കുന്നു, 8281409523.
Tags:
KERALA