ജിദ്ദ:രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന തീർഥാടകർക്ക് മൂന്ന് മാസ ഉംറ വിസയുടെ കാലാവധി അവസാനിക്കുന്നത് ദുൽഖഅദ് 15 ആണ് എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഹജ്ജ് തീർഥാടനത്തിനായി പുണ്യ നഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും തീർഥാടകരുടെ ഒഴുക്ക് സുഗമമാക്കുന്നതിനാണ് ഉംറ വിസയിൽ സൗദിയിൽ താമസിക്കാനുള്ള പരമാവധി അനുമതി ദുൽഖ അദ് 29 ൽ നിന്ന് ദുൽ ഖഅദ 15 ലേക്ക് ചുരുക്കിയത് എന്ന് മന്ത്രാലയം അറിയിക്കുന്നു .
ഇതിന് പുറമെ ഉംറ വിസ ഇഷ്യു ചെയ്ത ദിവസം മുതൽ മൂന്ന് മാസത്തെ വിസാ കാലാവധി കണക്കാക്കാൻ തുടങ്ങും എന്നും മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ ഉംറ വിസ ഇഷ്യു ചെയ്ത് മൂന്ന് മാസം വരെ സൗദിയിലേക്ക് പ്രവേശിക്കാൻ സാവകാശമുണ്ടായിരുന്നു. പിന്നീട് സൗദിയിലേക്ക് പ്രവേശിച്ച സമയം മുതൽ ആണ് വിസാ കാലാവധി കണക്കാക്കാൻ തുടങ്ങിയിരുന്നത്. ഈ രീതിക്കാണ് ഇനി മാറ്റം വരിക.
പുതിയ നിയമ പ്രകാരം സൗദിയിലെത്തുന്ന ഉംറ തീർത്ഥാടകർ മെയ് 23 ഓട് കൂടെ സൗദിയിൽ നിന്ന് പുറത്ത് പോകേണ്ടി വരും.
സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തോട് ഉന്നയിച്ച വിസാ കാലാവധി സംബന്ധിച്ച ഒരു ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രാലയം.
Tags:
INTERNATIONAL