Trending

മരണം :അബ്ദുൽ ബശീർ മാസ്റ്റർ (60)

കാരന്തൂർ:കാരന്തൂർ എഎംഎൽപി സ്കൂൾ മുൻ അധ്യാപകനും, ശാഫി ആയുർവേദയിലെ ഗുരുക്കളുമായിരുന്ന അബ്ദുൽ ബശീർ മാസ്റ്റർ (60) നിര്യാതനായി. മുൻ കെ എ ടി എഫ് ജില്ലാ സെക്രട്ടറി ,മുസ്ലിം ലീഗ് കുരുവട്ടൂർ പഞ്ചായത്ത് കൗൺസിലർ, കോണോട്ട് ജുമാഅത്ത് പള്ളി അംഗം, എസ് വൈ എസ് എലത്തൂർ മണ്ഡലം മുൻ സെക്രട്ടറി ,എസ് ഇ യു മണ്ഡലം മുൻ സെക്രട്ടറി, ചൂരക്കൊടി കളരി സംഘം പൂർവവിദ്യാർഥി സംഘടന സെക്രട്ടറി, ഹജ്ജ് കേരള കമ്മിറ്റി ട്രെയിനർ എന്നീ മേഘലകളിൽ പ്രവർത്തിച്ചിരുന്നു.

പിതാവ്:  പരേതനായ മൊയ്തീൻ. ഭാര്യ: ഹാജറ പി. മക്കൾ: ശഹീർ കോണോട്ട് (അധ്യാപകൻ നന്തി ദാറുസ്സലാം എജുവില്ലേജ് കൊയിലാണ്ടി ),സഫീൽ കോണോട്ട്, ഫാത്വിമ ഷിറിൻ, ഷബീഅ ജബിൻ (അധ്യായപക ജലാലിയ അറബിക് കോളേജ്, കുറ്റിക്കാട്ടൂർ). മരുമക്കൾ: അസ്ഹർ (കേരള പോലീസ് ), ജംഷീർ മാസ്റ്റർ പെരുമണ്ണ (അദ്യാപകൻ കുറ്റിച്ചിറ ജി വി എച്ച് എസ്സ്), സഹോദരങ്ങൾ ആലി ഗുരിക്കൾ ചെലവൂർ,നബീസ ചെലവൂർ,ബിച്ചീവി (കരുവ പൊയിൽ).

മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക്  2 മണിക്ക് കോണോട്ട് ജുമുഅത്ത് മസ്ജിദിൽ വെച്ച്.
Previous Post Next Post
3/TECH/col-right