Trending

"കാക്കയും കൊക്കും": സാഹിത്യ സാംസ്‌കാരിക വിശകലനം ശ്രദ്ധേയമായി.

കുട്ടമ്പൂർ:ദേശീയ വായനശാല &ഗ്രന് ഥാലയം  കുട്ടമ്പൂർ, ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് "കാക്കയും കൊക്കും" സാഹിത്യ സാംസ്‌കാരിക വിശകലനം ശ്രദ്ധേയമായി.വായനശാല പ്രസിഡണ്ട്‌ കെ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ ലൈബ്രറി സമിതി കൺവീനർ അബ്ബാസലി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർമാരായ ഷംന ടീച്ചർ, പ്രബിത ആശംസകൾ നേർന്നു.തുടർന്ന് ദേവദാസ് നന്മണ്ട മോഡറേറ്ററായി നടന്ന സാഹിത്യ ചർച്ചയിൽ സലാം വട്ടോളി വിഷയം അവതരിപ്പിച്ചു. ലോഹിതാക്ഷൻ പുന്നശ്ശേരി, സുധൻ നന്മണ്ട, പി.സി. ശശി കുമാർ, മജീദ് ശിവപുരം, കബീർ മാസ്റ്റർ, ശ്രീനി രാമല്ലൂർ, മാധവൻ മാസ്റ്റർ,സി.മനോജ്, പൂമംഗലത്ത് അബ്ദുറഹിമാൻ, കെ.കെ. വിശ്വംഭരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വായനശാല സെക്രട്ടറി എം.എ.ഷുക്കൂർ സ്വാഗതവും,വായനശാല വയോജന വേദി കൺവീനർ ബാലചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right