കൊടുവള്ളി: കൊടുവള്ളി നെല്ലാങ്കണ്ടിയിൽ കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ ഭിന്നശേഷിക്കാരൻ കൊടുവള്ളി ആറങ്ങോട് അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷാഫി (29) മരിച്ചു. പൂനൂർ കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയായിരുന്നു.
ദേശീയപാതയിൽ നാലുചക്ര സ്കൂട്ടറിൽ യാത്ര ചെയ്യവേ ബസ്സിടിച്ച് ഗുരുതരമായ പരിക്കേറ്റതിനെത്തുടർന്ന് അഞ്ചു ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.
മാതാവ്: ജമീല. സഹോദരി: ഫാത്തിമത്ത് സുഹറ ഷമീർ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക് കളരാന്തിരി പള്ളിയിൽ.
Tags:
OBITUARY