Trending

വിശുദ്ധ റമദാൻ; ആദ്യ വെള്ളിയാഴ്ച ഇന്ന്.

കോഴിക്കോട് : വിശുദ്ധ മാസമായ റമദാനിലെ ആദ്യ വെള്ളിയാഴ്ച ഇന്ന്. അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന ദിനത്തിൽ ജുമുഅ നമസ്കാരത്തിനായി ഇസ്ലാം മത വിശ്വാസികൾ ഇന്ന് ഒരുമിച്ചു കൂടും. റമദാനിലെ ആദ്യ പത്ത് ദിനങ്ങൾ കാരുണ്യത്തിന്റെതാണ്. ഈ ദിനങ്ങളിൽ വിശ്വാസികൾക്ക് മേൽ നാഥന്റെ കാരുണ്യമുണ്ടാകുമെന്നാണ് വിശ്വാസം. അതിൽ തന്നെ ഏറെ പുണ്യം നിറഞ്ഞ ദിനമാണ് ആദ്യ വെള്ളിയാഴ്ച്ച.

ജുമുഅ നമസ്കാരവും അതിനായുള്ള ഒരുമിച്ചു കൂടലമാണ് ഈ ദിനത്തെ സവിശേഷമാക്കുന്നത്. രാവിലെ മുതൽ തന്നെ വിശ്വാസികൾ അതിനായി ഒരുക്കുങ്ങള്‍ തുടങ്ങും. ഖുർആൻ പാരായണങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയുമാണ് ഈ ദിനത്തെ സമ്പന്നമാക്കുക.

റമദാനിന്റെ മഹത്വവും മനുഷ്യർക്ക് കാരുണ്യം ചെയ്യേണ്ടതിന്റെ ആവശ്യകഥയും ജുമുഅ ഖുത്തുബയിലൂടെ ഇമാമുമാർ വിശ്വസികളുമായി പങ്കുവെയ്ക്കും. ലോക നന്മയ്ക്കായി പ്രാർത്ഥനകൾ കൂടി നടത്തിയാണ് ജുമുഅക്ക് ശേഷം വിശ്വാസികൾ പിരിയുക.
Previous Post Next Post
3/TECH/col-right