Trending

സ്​​കൂ​ളി​ൽ പ​ഠി​പ്പി​ക്കാ​ൻ ബി​രു​ദം വേ​ണം; അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന് ചു​രു​ങ്ങി​യ യോ​ഗ്യ​ത ബി​രു​ദ​മാ​ക്കും.

തി​രു​വ​ന​ന്ത​പു​രം:സം​സ്​​ഥാ​ന​ത്തെ​ സ്​​കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള ചു​രു​ങ്ങി​യ യോ​ഗ്യ​ത പ്ല​സ്​ ടു ​എ​ന്ന​ത്​ ബി​രു​ദ​മാ​ക്കി ഉ​യ​ർ​ത്തു​ന്നു. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്​​ദ​സ​മി​തി സ​മ​ർ​പ്പി​ച്ച ക​ര​ട്​ സ്​​പെ​ഷ​ൽ റൂ​ൾ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ഗ്ര റി​പ്പോ​ർ​ട്ട്​ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ തു​ട​ങ്ങി.

എ​ട്ടാം​ത​രം മു​ത​ൽ 12ാം ക്ലാ​സ്​ വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സം ഏ​കീ​ക​രി​ക്കു​ക​യും ഈ ​ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള അ​ധ്യാ​പ​ക യോ​ഗ്യ​ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (പി.​ജി) ആ​ക്കി മാ​റ്റാ​നും സ​മി​തി സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ച ക​ര​ട്​ സ്​​പെ​ഷ​ൽ റൂ​ൾ​സി​ൽ വ്യ​വ​സ്​​ഥ ചെ​യ്യു​ന്നു.അ​ഞ്ച്​ മു​ത​ൽ ഏ​ഴ്​ വ​രെ ക്ലാ​സു​ക​ളി​ലെ അ​ധ്യാ​പ​ക യോ​ഗ്യ​ത ബി​രു​ദ​മാ​യി ഉ​യ​ർ​ത്തും.

2030 മു​ത​ൽ അ​ധ്യാ​പ​ക നി​യ​മ​നം വി​ഷ​യാ​ധി​ഷ്​​ഠി​ത​മാ​വ​ണം. ഒ​ന്ന്​ മു​ത​ൽ നാ​ല്​ വ​രെ ക്ലാ​സു​ക​ളി​​ലെ നി​യ​മ​ന യോ​ഗ്യ​ത 2030 ജൂ​ൺ ഒ​ന്ന്​ വ​രെ നി​ല​വി​ലു​ള്ള പ്ല​സ്​ ടു​വും ഡി.​എ​ൽ.​എ​ഡും തു​ട​രാം. 2030 മു​ത​ൽ ഇ​വ​ർ​ക്കും ബി​രു​ദ​വും പ്ര​ഫ​ഷ​ന​ൽ യോ​ഗ്യ​ത​യും വേ​ണം. ഭാ​ഷാ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ ബി​രു​ദം/​ബി​രു​ദാ​ന​ന്ത​ര ബി​രു​ദം യോ​ഗ്യ​ത​യാ​ക്ക​ണം. അ​ത​ത്​ ഭാ​ഷ​ക​ളി​ൽ ബി.​എ​ഡും നേ​ട​ണം.

യോ​ഗ്യ​ത​യി​ൽ ഇ​തു​വ​രെ ന​ൽ​കി​യ ഇ​ള​വു​ക​ൾ ഇ​നി ന​ൽ​കേ​ണ്ട. സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​​ന്‍റെ ഏ​കീ​ക​ര​ണം സം​ബ​ന്ധി​ച്ച്​ ഡോ.​എം.​എ. ഖാ​ദ​ർ അ​ധ്യ​ക്ഷ​നാ​യ സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​​ന്​ ആ​വ​ശ്യ​മാ​യ സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കാ​ൻ പി​ന്നീ​ട്​ സ​ർ​ക്കാ​ർ വി​ദ​ഗ്​​ദ​സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു.

നി​യ​മ​വ​കു​പ്പി​ലെ റി​ട്ട. സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി ജി. ​ജ്യോ​തി ചൂ​ഡ​ൻ, ഡോ. ​സി. രാ​മ​കൃ​ഷ്​​ണ​ൻ, കെ.​സി. ഹ​രി​കൃ​ഷ്​​ണ​ൻ, സി.​പി. പ​ത്മ​രാ​ജ്, ആ​ർ. മു​ര​ളീ​ധ​ര​ൻ പി​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​ ക​ര​ട്​ സ്​​പെ​ഷ​ൽ റൂ​ൾ​സ്​ സ​ഹി​തം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഏ​കീ​ക​ര​ണം അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചി​രു​ന്നു.
Previous Post Next Post
3/TECH/col-right