പൂനൂർ:പൂനൂർ ജി എം എൽ പി സ്കൂളിൽ ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി 'രസഗുള' എന്ന പേരിൽ നടത്തിയ നാടൻ ഭക്ഷ്യമേള നാടിൻറെ ശ്രദ്ധ പിടിച്ചുപറ്റി.ഫാസ്റ്റ്ഫുഡ് സംസ്കാരത്തിന്റെ പുറകെ പോകുന്ന പുതു തലമുറക്ക് വേറിട്ട അനുഭവമായിരുന്നു ഭക്ഷ്യമേള . നാടൻ ഭക്ഷണക്രമം പരിചയപ്പെടുത്തുകയും വീണ്ടെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രസഗുള ഒരുക്കിയതെന്ന് സ്കൂളധികൃതർ അറിയിച്ചു.
അൻപതോളം വിഭവങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.കുട്ടികൾ കഴിച്ചതിന്റെ ബാക്കി വിപണനവും നടത്തി. ഭക്ഷ്യ വിപണനത്തിൽ നിന്നും ലഭിച്ച തുക സ്കൂളിലെ നിർധനരായ കുട്ടികൾക്ക് അനോപകരണങ്ങൾ വാങ്ങാൻ വിനിയോഗിക്കുമെന്ന് പ്രധാനാധ്യാപകൻ എൻ കെ മുഹമ്മദ് മാസ്റ്റർ അറിയിച്ചു.
എം പി ടി എ ചെയർപേഴ്സൺ ജൈഷ്ണജയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിത .പി പ്രദർശനം ഉദ്ഘാടനം ചെയ്തു.സനിത സുമേഷ്, സയിറ സഫീർ, ഇസ്മായിൽ യു.കെ, രഞ്ജിത്ത് ബി.പി,അഷ്റഫ് എ.പി,സൈനുൽ ആബിദ്,അതുല്യ, നിഷ വി.പി, ആശ, ലുബൈബ,റജ്‌ല എന്നിവർ നേതൃത്വം നൽകി.
ഹെഡ്മാസ്റ്റർ എൻ കെ മുഹമ്മദ് സ്വാഗതവും,ഷൈമ എ.പി നന്ദിയും രേഖപ്പെടുത്തി.
Tags:
EDUCATION