Trending

അനുമോദനം നൽകി

താമരശ്ശേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മറ്റി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത ടി.പി  ഫിറോസിനെ തച്ചംപൊയിൽ വാർഡ് മുസ്ലിംലീഗ് കമ്മറ്റി അനുമോദിച്ചു.ശിഹാബ് തങ്ങൾ സെൻറിൽ നടന്ന അനുമോദന ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഫിറോസിനെ ഷാൾ   അണിയിച്ചു അഭിനന്ദിച്ചു.

വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.സലാം മാസ്റ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എൻ.പി ഇബ്രാഹിം അനുമോദന പ്രഭാഷണം നടത്തി.ലത്തീഫ് തച്ചംപൊയിൽ,എൻ.പി ഭാസ്ക്കരൻ,നദീർ അലി, ലത്തീഫ് മാസ്റ്റർ,ടി.പി മജീദ്, എ.കെ ഖാദർ, ജാഫർ പൊയിൽ,നാസർ ബാവി, അലി തച്ചംപൊയിൽ, എ.കെ അസീസ്,പി.ടി അബ്ദുറഹിമാൻ, സഹദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സൗഹാർദ്ദപരമായി നൽകിയ അനുമോദനത്തിന് തച്ചംപൊയിൽ വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയോട് ടി.പി.ഫിറോസ്  കൃതജ്ഞത രേഖപ്പെടുത്തി.പി.ബാരി മാസ്റ്റർ സ്വാഗതവും, നസീർ ഹരിത നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right