എളേറ്റിൽ:കിഴക്കോത്ത്ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രാദേശിക മുസ്‌ലിം ലീഗ് നേതാവ് ഒ കെ സൈദ്ഹാജി അനുസ്മരണ സമ്മേളനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ കെ അബ്ദുള്ള കുട്ടി അധ്യക്ഷത വഹിച്ചു. എം എഗഫൂർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.സാലിഹ് അസഹരി പ്രാർത്ഥന നടത്തി.
കണ്ടിയിൽ ഉമ്മർ,സി.സുബൈർ മാസ്റ്റർ, കെ.കെ. മുഹമ്മദ് കുട്ടി, പി.വി. മുഹമ്മദ് ഹാജി, വി. പി. അഷ്‌റഫ്, ഉസയിൻ ചെറിയങ്ങൽ, സുബീർ എൻ. കെ, സി. കെ നൂറുദ്ധീൻ, ഒ. കെ. കാദർ,പി.വി.അസീസ് എന്നിവർ സംസാരിച്ചു.ഒ കെ റഫീഖ് സ്വാഗതവും, മുജീബ് പന്നൂർ നന്ദിയും പറഞ്ഞു
Tags:
ELETTIL NEWS