Trending

പൂനൂർ പുഴയോരത്ത് തള്ളിയ മാലിന്യം ഉടമയെ വിളിപ്പിച്ച് തിരിച്ചെടുപ്പിച്ചു.

കുരുവട്ടൂർ : പൂനൂർ പുഴയോരത്ത് തള്ളിയ മാലിന്യക്കൂമ്പാരം ഉടമയെ കണ്ടെത്തി തിരിച്ചെടുപ്പിച്ചു. പൊയിൽത്താഴം കെട്ടുങ്ങൽ ഭാഗത്ത് തോടിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലും പൂനൂർ പുഴയോരത്തുമാണ് കഴിഞ്ഞദിവസം ചാക്കിൽക്കെട്ടിയ നിലയിൽ മാലിന്യം കണ്ടത്.

പുഴ സംരക്ഷണ സമിതി പ്രവർത്തകർ പൊതു പ്രവർത്തകരും ചാക്കഴിച്ച് നോക്കിയപ്പോഴാണ് ബാർബർഷോപ്പിലെ മാലിന്യമാണെന്ന് മനസ്സിലായത്.
തുടർന്ന് ഉടമയെ വിളിച്ചുവരുത്തി മാലിന്യം നീക്കം ചെയ്യാനാവശ്യപ്പടുകയായിരുന്നു

എട്ട് ചാക്ക് മാലിന്യമാണ് നീക്കം ചെയ്തത്. കുരുവട്ടൂർ പഞ്ചായത്തധികൃതരും ചേവായൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.
Previous Post Next Post
3/TECH/col-right