Trending

റാങ്ക് ജേതാവിനെ സുപ്രഭാതം റീഡേഴ്സ് ഫോറം അനുമോദിച്ചു.

എളേറ്റിൽ : കേരള ആർകി ടെക്ചർ (കീം 2023)എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കത്തറമ്മൽ പുത്തൻ പീടികയിൽ ഷാന ജാസ്മിനെ സുപ്രഭാതം റീഡേഴ്സ് ഫോറം കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. കോഡിനേറ്റർ മുജീബ് ചളിക്കോട് ഉപഹാരം സമ്മാനിച്ചു.ജനറൽ കൺവീനർ  ഫസൽ ആവിലോറ, ട്രഷറർ മുജീബ് കൈപ്പാക്കിൽ, ടി.കെ റഷീദ്  തണ്ണിക്കുണ്ട് എന്നിവർ സംബന്ധിച്ചു.

ഖത്തർ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന  പി.പി നാസറിന്റെയും സൈഫുന്നിസയുടെയും മകളാണ്. എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാത്ഥിയായ ജാസ്മിൻ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു  പ്ലസ്ടു പഠനം.
Previous Post Next Post
3/TECH/col-right