പൂനൂർ: ബ്ലഡ് കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്നു വയസ്സുകാരൻ ഉദാരമതികളുടെ കാരുണ്യം തേടുന്നു. ഉണ്ണികുളം പഞ്ചായത്തിലെ
കാന്തപുരം പനയുള്ളകണ്ടി ജുമൈസിന്റെ മകൻ മുഹമ്മദ് അഷ്‌ഫാക്കാണ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി സഹായം തേടുന്നത്.
രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്ന
അഷ്ഫാഖിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും ആവശ്യമായി വരുന്ന 60 ലക്ഷത്തോളം രൂപ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബത്തിന് താങ്ങാനാകുന്നതിലും അപ്പുറമാണ്.
ഈ സാഹചര്യത്തിൽ നാട്ടുകാർ ഈ കുരുന്നിന്റെ ചികിത്സക്കാവശ്യമായ പണം സമാഹരിക്കുന്നതിന് പ്രൊഫ. അവേലത്ത് സയ്യിദ് സബൂർ തങ്ങൾ ചെയർമാനും അഹമ്മദ് കുട്ടി ഉണ്ണികുളം ജനറൽ കൺവീനറും എൻ അജിത് കുമാർ ട്രഷററുമായി
മുഹമ്മദ് അഷ്ഫാഖ് ചികിത്സാ സഹായ കമ്മിറ്റി രൂപവൽകരിച്ചു പ്രവർത്തിക്കുന്നു.
വിവിധ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ കമ്മിറ്റിയിൽ ഭാരവാഹികളാണ്. ഈ പോന്നോമനയുടെ കുഞ്ഞിളം പുഞ്ചിരി മായാതിരിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് എല്ലാവരും. സാമ്പത്തിക
സഹായം അയക്കുന്നതിന്
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പൂനൂർ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Account Details:
Name: Ahammed Kutty*
South Indian Bank Poonoor
Account Number: 0155053000043679
IFSC : SIBL0000155
Gay Pay Number 9544241474
UPI ID : 9544241474@axl