Trending

എസ് എസ് എഫ് എളേറ്റിൽ സെക്ടർ സാഹിത്യോത്സവ്: കണ്ണിറ്റമാക്കിൽ യൂണിറ്റ് ജേതാക്കൾ.

എളേറ്റിൽ : എസ് എസ് എഫ് എളേറ്റിൽ സെക്ടർ സാഹിത്യോത്സവിന് പ്രൗഢ  സമാപനം. ആതിഥേയ യൂണിറ്റായ കണ്ണിറ്റമാക്കിൽ യൂണിറ്റ് ഓവരോൾ കിരീടം നേടി. ചളിക്കോട്, എളേറ്റിൽ ടൗൺ എന്നീ യൂണിറ്റുകൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. എളേറ്റിൽ ഈസ്റ്റ്‌ യൂണിറ്റിലെ സിറാജുദ്ധീൻ ബാദുഷയെ കലാപ്രതിഭയായും എളേറ്റിൽ ടൗൺ യൂണിറ്റിലെ ഫാത്തിമ സനയെ സർഗ്ഗ പ്രതിഭയായും  തിരഞ്ഞെടുത്തു.

രണ്ടു ദിവസങ്ങളായി കണ്ണിറ്റമാക്കിൽ യൂണിറ്റിൽ വെച്ച് നടന്ന സാഹിത്യോത്സവിൽ നൂറിലധികം മത്സരങ്ങളിലായി മുന്നൂരിലധികം പ്രതിഭകൾ മാറ്റുരച്ചു.  രാവിലെ നടന്ന ഉദ്ഘാടന സംഗമത്തിൽ സ്വാഗത സംഘം ചെയർമാൻ അസീസ് സഖാഫിയുടെ അധ്യക്ഷതയിൽ സിറാജ് എഡിറ്റർ മുസ്തഫ പി എറയ്ക്കൽ ഉദ്ഘാടനം ചെയ്തു.

രാത്രി നടന്ന സമാപന സംഗമത്തിൽ അൻവർ സഖാഫി കരുവൻപൊയിൽ വിജയികളെ പ്രഖ്യാപിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി കബീർ മാസ്റ്റർ താറോൽ അനുമോദന പ്രസംഗം നടത്തി.പൂനൂർ ഡിവിഷൻ സെക്രട്ടറി അബ്ബാസ് കാന്തപുരം,അസീസ് സഖാഫി കലാം ഹാജി, യാസീൻ സഖാഫി, മഹ്‌റൂഫ് എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right