Trending

ദുബൈയിൽ ഇനി സന്ദര്‍ശക വിസകള്‍ക്ക് ഗ്രേസ് പീരിഡ് ഇല്ല.

ദുബൈ: ദുബൈയില്‍ ഇഷ്യു ചെയ്യുന്ന സന്ദര്‍ശക വിസകളുടെയും ഗ്രേസ് പീരിഡ് ഒഴിവാക്കി. മറ്റ് എമിറേറ്റുകളില്‍ നേരത്തെ തന്നെ സന്ദര്‍ശക വിസകളുടെ ഗ്രേസ് പീരിഡ് എടുത്തുകളഞ്ഞിരുന്നുവെങ്കിലും ദുബൈയില്‍ പത്ത് ദിവസത്തെ ഗ്രേസ് പീരിഡ് അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്.

ഇതോടെ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ വിസാ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യത്തു നിന്ന് പുറത്തു പോകേണ്ടി വരും. അല്ലെങ്കില്‍ അധിക താമസത്തിന് നിയമപ്രകാരമുള്ള പിഴ അടയ്ക്കണം.ഗ്രേസ് പീരിഡ് നിർത്തലാക്കിയ വിവരം
ട്രാവൽ ഏജൻസികൾ
ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്.

യുഎഇയിൽ എവിടെ നിന്നും ഇഷ്യൂ
ചെയ്യുന്ന സന്ദർശക വിസകൾക്ക്
നിലവിൽ ഗ്രേസ് പീരിഡ് ഇല്ലെന്ന്
ദുബൈയിലെ ഫെഡറൽ അതോറിറ്റി
ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്,
കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയും
ജനറൽ ഡയറക്ടറേറ്റ് ഓഫ്
റെസിഡൻസ് ആന്റ് ഫോറിൻ
അഫയേഴ്സ് എന്നിവയുടെ കോൾ
സെന്ററുകളും സ്ഥിരീകരിച്ചു.

നേരത്തെ
30 ദിവസത്തെയും 60 ദിവസത്തെയും
സന്ദർശക വിസകളിൽ
എത്തുന്നവർക്ക് വിസാ കാലാവധി
കഴിഞ്ഞ് പത്ത് ദിവസം കൂടി ഗ്രേസ്
പീരിഡ് ലഭിക്കുമായിരുന്നു. ഇനി മുതൽ
വിസാ കാലാവധി കഴിഞ്ഞ ശേഷം
യുഎഇയിൽ തങ്ങുന്ന ഓരോ
ദിവസത്തിനും 50 ദിർഹം വീതം പിഴ
അടയ്ക്കേണ്ടി വരും. ഒപ്പം എക്സിറ്റ്
പെർമിറ്റിന് വേണ്ടി 320 ദിർഹവും
നൽകണം.
Previous Post Next Post
3/TECH/col-right