Trending

മുങ്ങി മരണം നടന്ന സമയത്തും പതങ്കയം വെള്ളച്ചാട്ടം കാണാൻ വിലക്ക് മറികടന്ന് നിരവധി സന്ദർശകർ.

നെല്ലിപ്പൊയിൽ:കലക്ടറുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും വിലക്ക് ഉള്ള  നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടം കാണാൻ ഇന്നും നിരവധി ആളുകളാണ് നാരങ്ങാതോട്ടിൽ എത്തിയത്. ഇന്നലെ വൈകുന്നേരം 3 മണിക്ക് ആനക്കാംപൊയിൽ ഭാഗത്ത് നിന്നും പുഴയിൽ ഇറങ്ങിയ നാലുപേരിൽ ഒരാളാണ് മുങ്ങി മരിച്ചത്.


അപകടം നടന്ന സമയത്തും നിരവധി പേരാണ് പതങ്കയത്തിലേക്ക് പോകാനായി നാരങ്ങാത്തൊട്ടിൽ കാത്തുനിന്നിരുന്നത്.പോലീസ് വെള്ളച്ചാട്ടത്തിലെത്തുന്ന സന്ദർശകരെ കർശനമായി തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.എന്നാൽ മറ്റു  വഴികളിലൂടെ നിരവധി പേർ പുഴയിലേക്ക് ഇറങ്ങുന്നു. ഇത്തരത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ച് പുഴയിലിറങ്ങിയ കോഴിക്കോട് നടക്കാവ് സ്വദേശികളിൽ ഒരാൾ ആണ് ഇന്നലെ അപകടത്തിൽപ്പെട്ടത്.


ഉറ്റ സുഹൃത്തിനെ തങ്ങൾ ഏറ്റവും ഇഷ്ടപ്പെട്ട പതങ്കയം വെള്ളച്ചാട്ടം കവർന്നെടുത്തത്

വിശ്വസിക്കാനാവാതെ അമലേ കണ്ണു
തുറക്കെടാ എന്നുപറഞ്ഞ്
പൊട്ടിക്കരയുന്ന മരിച്ച അമലിന്റെ
സുഹൃത്തുക്കളെ എന്തുപറഞ്ഞ്
ആശ്വസിപ്പിക്കണമെന്ന് അറിയാതെ
നാട്ടുകാരും പ്രദേശവാസികളും
സങ്കടപ്പെടുന്ന കാഴ്ച. പതിവുപോലെ
ഇന്നലെയും നാരങ്ങാത്തോട് സ്വദേശി
വട്ടച്ചാക്കൽ തമ്പാൻ ആയിരുന്നു
രക്ഷാപ്രവർത്തനത്തിന് മുന്നിട്ടുനിന്നത്.

പതങ്കയം പോലുള്ള വെള്ളച്ചാട്ടങ്ങൾ
സന്ദർശിക്കാൻ എത്തുന്നവരിൽ
അധികവും വിദ്യാർത്ഥികളും,
ചെറുപ്പക്കാരും ആണ്.ഇവർ പലപ്പോഴും
മാതാപിതാക്കളോട് പറയാതെയായും
അനുവാദം വാങ്ങാതെയും ആണ്
ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നത്.
മരിച്ച അമലും സുഹൃത്തുക്കളും
വീട്ടുകാരോട് പറയാതെയാണ്
വെള്ളച്ചാട്ടം സന്ദർശിക്കാൻ
എത്തിയത്. അമ്മേ അമൽ
വെള്ളത്തിൽ മുങ്ങിപ്പോയി വിളിച്ചിട്ട്
എണീക്കുന്നില്ല അമ്മേ എന്ന്
കൂട്ടത്തിലുള്ള അമലിന്റെ സുഹൃത്ത്
ഫോണിലൂടെ പറയുന്നത് ആരെയും
വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു.
ആരെയും മോഹിപ്പിക്കുന്ന തെളിഞ്ഞ
വെള്ളമുള്ള നാരങ്ങാത്തോട് പതങ്കയം
ഇതുവരെ 20 ലധികം പേരുടെ
ജീവനാണ് കവർന്നത്. മഴ
കനക്കുകയും,പുഴയിൽ നീരൊഴുക്ക്
കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ
സഞ്ചാരികൾ യാതൊരു
കാരണവശാലും പുഴയിൽ ഇറങ്ങാൻ
ശ്രമിക്കരുത്.

Previous Post Next Post
3/TECH/col-right