Latest

6/recent/ticker-posts

Header Ads Widget

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിനുള്ള എവറോളിംഗ് ട്രോഫി കൈമാറി.

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും  കോഴിക്കോട് ജില്ല പഞ്ചായത്തും സംയുക്തമായി നടത്തിയ ജില്ല കേരളോത്സവം  കലാ-കായിക മത്സരങ്ങളിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ  ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിനുള്ള എവറോളിംഗ് ട്രോഫി ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. സുനിൽ കുമാറിന് കൈമാറി.

ചടങ്ങിൽ  യുവജനക്ഷേമ ബോർഡ് അംഗം ദീപു പ്രേംനാഥ്,ജില്ല യൂത്ത് പോഗ്രാം ഓഫീസർ  വിനോദൻ പ്രിഥിയിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ , സുജ അശോകൻ,  മെമ്പർമാരായ ഐപി  ഗീത,ടി.എം. രാമചന്ദ്രൻ,കവിത വടക്കേടത്ത് ,ഷീന ചെറുവത്ത്,ആയിഷ സുറൂർ,    ജീവനക്കാരായ ബിഡിഒ വേണുഗോപാൽ, ഹൗസിങ് ഓഫീസർ ആനന്ദ്,  ജോ ബിഡിഒ ബിജു,  ജി.ഇ.ഒ അഭിലാഷ്,  ക്ലബ്ബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments