Trending

കെട്ടിട പെര്‍മിറ്റ്: നിരക്ക്​ വർധന ഇന്ന്മുതൽ പ്രാ​ബ​ല്യ​ത്തി​ൽ; കഷ്ടത്തിലായി ജനങ്ങൾ.

തി​രു​വ​ന​ന്ത​പു​രം: വ​ർ​ധിപ്പി​ച്ച കെ​ട്ടി​ട​നി​ർ​മാ​ണ​ അ​നു​മ​തി നി​ര​ക്കും അ​പേ​ക്ഷാ​ഫീ​സും തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ. സ​ർ​ക്കാ​ർ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ്​ നി​ര​ക്ക് നി​ല​വി​ൽ വ​രു​ന്ന​ത്. നേ​ര​ത്തെ 1614 ച​തു​ര​ശ്ര അ​ടി (150 ച​തു​ര​ശ്ര മീ​റ്റ​ർ) വ​രെ ചെ​റു​കി​ട നി​ർ​മാ​ണ​ത്തി​ന്റെ പ​രി​ധി​യി​ലാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 860.8 ച​തു​ര​ശ്ര അ​ടി​യാ​ക്കി (80 ച​തു​ര​ശ്ര മീ​റ്റ​ർ) ചു​രു​ക്കി​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​ർ ഉ​ൾ​പ്പെ​ടെ ഉ​യ​ർ​ന്ന നി​ര​ക്ക് വ​ർ​ധ​ന​യു​ടെ പ​രി​ധി​യി​ലാ​കും.

കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള​വ​ർ​ക്കാ​ണ് ഇ​രു​ട്ട​ടി കൂ​ടു​ത​ൽ. നേ​ര​ത്തെ 1614 ച​തു​ര​ശ്ര അ​ടി വ​രെ താ​മ​സ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണാ​നു​മ​തി നി​ര​ക്ക്​ ഒ​രു ച​തു​ര​ശ്ര മീ​റ്റ​റി​ന് അ​ഞ്ച് രൂ​പ​യാ​യി​രു​ന്ന​ത് പു​തി​യ നി​ര​ക്ക് പ്ര​കാ​രം 860.8 ച​തു​ര​ശ്ര അ​ടി വ​രെ ച​തു​ര​ശ്ര മീ​റ്റ​റി​ന് 15 രൂ​പ​യും അ​തി​ന് മു​ക​ളി​ൽ 1614 വ​രെ 100 രൂ​പ​യു​മാ​ക്കി​യാ​ണ് ഉ​യ​ർ​ത്തി​യ​ത്.

3228 ച​തു​ര​ശ്ര അ​ടി (300ച​തു​ര​ശ്ര മീ​റ്റ​ർ) വ​രെ 150 രൂ​പ​യും അ​തി​ന് മു​ക​ളി​ൽ 200 രൂ​പ​യു​മാ​ണ് ഫീ​സ്.ന​ഗ​ര​ങ്ങ​ളി​ൽ പ​ണി​യു​ന്ന ഇ​ട​ത്ത​രം വീ​ടു​ക​ളു​ടെ ശ​രാ​ശ​രി വി​സ്തീ​ർ​ണം 1200 ച​തു​ര​ശ്ര അ​ടിയാണ്. ഇ​തി​ന്​ അ​പേ​ക്ഷ ഫീ​സും അ​നു​മ​തി നി​ര​ക്കും 712 രൂ​പ​യാ​ണ്​ ഇ​തു​വ​രെയെങ്കി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ 13,530 രൂ​പ​യാ​കും.

മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 860.8 ച​തു​ര​ശ്ര അ​ടി വ​രെ 10 രൂ​പ​യും അ​തി​ന് മു​ക​ളി​ൽ 1614 ച​തു​ര​ശ്ര അ​ടി വ​രെ 70 രൂ​പ, അ​തി​ന് മു​ക​ളി​ൽ 3228 ച​തു​ര​ശ്ര അ​ടി വ​രെ 120 രൂ​പ, അ​തി​ന് മു​ക​ളി​ൽ 200 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വ​ർ​ധ​ന. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​മ​സ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് 860.8 ച​തു​ര​ശ്ര അ​ടി വ​രെ ഏ​ഴു​രൂ​പ​യും അ​തി​ന് മു​ക​ളി​ൽ 1614 ച​തു​ര​ശ്ര അ​ടി വ​രെ 50 രൂ​പ, അ​തി​ന് മു​ക​ളി​ൽ 3228 ച​തു​ര​ശ്ര അ​ടി വ​രെ 100 രൂ​പ, അ​തി​ന് മു​ക​ളി​ലേ​ക്ക് 150 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.കെ​ട്ടി​ട​ത്തി​ന്റെ വി​സ്തൃ​തി ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും അ​നു​മ​തി നി​ര​ക്ക്​ ക​ണ​ക്ക്​ കൂ​ട്ടു​ന്ന​ത്​ ച​തു​ര​ശ്ര മീ​റ്റ​റി​ലാണ്. ഒ​രു ച​തു​ര​ശ്ര മീ​റ്റ​ർ 10.76 ച​തു​ര​ശ്ര അ​ടി​യാ​ണ്.
Previous Post Next Post
3/TECH/col-right