Trending

ഇഫ്താർ പാർട്ടികൾ ആർഭാഢവും,ധൂർത്തുമാവരുത് :ഡോ. ഹുസൈൻ മടവൂർ.

റമദാൻ മാസത്തിൽ നടത്തപ്പെടുന്ന ഇഫ്താർ സംഗമങ്ങൾ ധൂർത്തും ആർഭാഢവുമാവരുതെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.
കോഴിക്കോട് പാളയം ജുമാ മസ്ജിദിൽ ഖുതുബാപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നോമ്പുകാർക്ക് നോമ്പ് തുറക്കാൻ ഭക്ഷണപാനീയങ്ങൾ നൽകൽ ഇസ്ലാമിൽ വലിയ പുണ്യകർമ്മമാണ്.
സ്നേഹിതന്മാരും ബന്ധപ്പെട്ടവരും ഒന്നിച്ചിരുന്ന് പരസ്പരം സ്നേഹം പങ്ക് വെക്കാനുള്ള അവസരം കൂടിയാണ് ഇഫ്താർ സംഗമങ്ങൾ.

നോമ്പ് കാലം മനുഷ്യരിൽ സൂക്ഷ്മതാ ബോധം (തഖ് വ) വളർത്താനുള്ള താണ്.
റമദാനിൻ്റെ മുഖമുദ്ര അല്ലാഹു വിന്നുള്ള സമർപ്പണമാണ്. എന്നാലിപ്പോൾ ആരാധനാ കാലമായ റമദാൻ കേവലം ഭക്ഷണമേളയായി മാറുകയാണ്. ഇത് വളരെ സങ്കടകരമാണ്.പല ഇഫ്താർ പാർട്ടികളും അമിതഭക്ഷണം, ആർഭാഢം, പൊങ്ങച്ചം തുടങ്ങിയവയുടെ വേദികളായി മാറുന്നുണ്ട്.ഇതിൽ മാറ്റം വന്നേ മതിയാവൂ.

മിതമായ ഭക്ഷണം നൽകി സൗഹൃദം പങ്ക് വെയ്ക്കുന്ന ലളിത മനോഹര മുഹൂർത്തങ്ങളാവണം ഇഫ്താർ സംഗമങ്ങൾ. അവ പരിസ്ഥിതി സൗഹൃദവും പരിസര മാലിന്യ മുക്തവുമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
Previous Post Next Post
3/TECH/col-right