Trending

മഹ്ളറത്തുൽ ബദ് രിയ്യ വാർഷികവും മതപ്രഭാഷണവും.

എളേറ്റിൽ:ഒഴലക്കുന്ന് SSF,SYS,കേരള മുസ്ലിം ജമാഅത്  സംയുക്തമായി സംഘടിപ്പിക്കുന്ന മഹ്ളറത്തുൽ ബദ് രിയ്യ വാർഷികവും മതപ്രഭാഷണവും, വിവിധ സ്ഥാപനങ്ങളിൽ നിന്നും മതബിരുദം നേടി ഒഴലക്കുന്ന് പ്രദേശത്തിന്റെ അഭിമാനമായ യുവ പണ്ഡിതരെ ആദരിക്കലും നാളെ (02-02-23 വ്യാഴം) വൈകുന്നേരം 7:30ന് നടക്കും.

പരിപാടി കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്യും.പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.അലവി അഹ്സനി,സയ്യിദ് ജസീൽ സഖാഫി എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകും.

ചടങ്ങിൽ ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ,പി.വി.മജീദ് സഖാഫി,
ഒ.ടി.ഷഫീഖ് സഖാഫി,
സി.കെ.റസാഖ് (മഹല്ല് പ്രസിഡന്റ് ),സി.സുബൈർ (മഹല്ല് സെക്രട്ടറി ),പി. വി.അഹമ്മദ് കബീർ,
അബ്ദുസ്സലാം മാസ്റ്റർ,ജാബിർ കച്ചേരി മുക്ക് തുടങ്ങിയവർ സംബന്ധിക്കും.

Previous Post Next Post
3/TECH/col-right