Trending

കൊയപ്പ ഫുട്ബോൾ ടൂർണമെന്റ് 22 ന് തുടങ്ങും.

കൊടുവള്ളി: ലൈറ്റ്നിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 38-ാമത് കൊയപ്പ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 22 ന് ഞായറാഴ്ച കൊടുവള്ളി നഗരസഭ ഫ്ലഡ് ലൈ റ്റ് മിനിസ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ടൂർണമെന്റിന്റെ മുന്നോടിയായി 21 ന് വൈകീട്ട് നാലിന് കൊടുവള്ളി ടൗണിൽ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ, ലൈറ്റ്നിങ് കോച്ചിങ് അക്കാദമിയിലെ കുട്ടികൾ, വിവിധ ക്ലബുകളിലെ അംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന വിളംബര ജാഥ നാത്തും.
ടൂർണമെന്റിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നഗരസഭയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ ക്ലബുകൾ ലഹരിക്കെതിരെ ഫ്ളാഷ്മോബ് സംഘടിപ്പിക്കും. 

സ്ത്രീകൾക്കും, ഭിന്നശേഷിക്കാർക്കും കളി കാണാൻ സൗകര്യമൊരുക്കിയത് ഇത്തവണത്തെ ടൂർണമെന്റിന്റെ പ്രത്യേകതയാണ്. ഉദ്ഘാടന ദിവസം രാത്രി ഏഴിന് വെടിക്കെട്ട്, ഗാനമേള തുടങ്ങിയ പരിപാടികൾ ഉണ്ടാകും. എല്ലാ ദിവസവും മത്സരങ്ങൾ രാത്രി എട്ടിന് ആരംഭിക്കും. 24 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ടീമുകളിൽ വിദേശ താരങ്ങൾ അണിനിരക്കും.

വിദേശ രാജ്യങ്ങളിലടക്കം തൊഴിൽ നേടുന്നതിന് സഹായകരമായ വിധത്തിൽ ആധുനിക പരിശീലനം നൽകുന്നതിന് ആവശ്യമായ ട്രെയിനിങ് ഹാൾ നിർമിക്കുന്നതിനാണ് ഇത്തവണ ടൂർണമെന്റിൽ നിന്നുള്ള ലാഭ വിഹിതം പ്രധാനമായും വിനിയോഗിക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വെള്ളറ അബ്ദു, ജനറൽ കൺവീനർ പി.കെ.അബ്ദുൽ വഹാബ്, ക്ലബ് പ്രസിഡന്റ് ഫൈസൽ മാക്സ്, ജനറൽ സെക്രട്ടറി സി.കെ.ജലീൽ, ഷറഫുദ്ദീൻ കളത്തിങ്ങൽ, നജു തങ്ങൾസ്, പി.ടി.എ. ലത്തീഫ്, കെ.കെ.സുബൈർ, റഹീം തങ്ങൾസ് , സി.കെ നാസിം, കൊയപ്പ റഹീം എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right