കോഴിക്കോട്: ബസില്‍വെച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി എരമംഗലം ഓര്‍ക്കാട്ടുമീത്തല്‍ ബാബു എന്ന മധുവിനെ (49) യാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
എളേറ്റിൽ വട്ടോളിയില്‍ ടയര്‍ കട നടത്തിയിരുന്ന പ്രതി പോലീസ് അന്വേഷണമാരംഭിച്ചതോടെ ഒളിവില്‍ പോയിരുന്നു.കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ അനൂപ് അരീക്കര, എസ്.ആര്‍. രശ്മി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇ.പി. അബ്ദുല്‍ റഹീം, സി.പി.ഒ.മാരായ ജിനീഷ്, ഷെഫീഖ് നീലിയാനിക്കല്‍ എന്നിവരടങ്ങിയ സംഘം മഞ്ചേരിയില്‍വെച്ചാണ് പ്രതിയെ പിടികൂടിയത്.
താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Tags:
KOZHIKODE