എളേറ്റിൽ: മർകസ് വാലിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വാർഷിക ഹദ് യാ മജ്‌ലിസിന്റെ വാർഷികം ജനുവരി 30 ന് തിങ്കളാഴ്ച നടക്കും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് സ്വാഗതസംഘം രൂപീകരിച്ചു. കെ ടി ജഅഫർ ബാഖവിയുടെ അധ്യക്ഷതയിൽ സലാം മാസ്റ്റർ ബുസ്താനി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ഭാരവാഹികളായി
ടി പി സലാം മാസ്റ്റർ ബുസ്താനി (ചെയർമാൻ), മുഹമ്മദ് ഇല്യാസ് എളേറ്റിൽ (ജനറൽ കൺവീനർ), ഹാഫിള് തൻവീർ സഖാഫി മമ്പാട് (ഫൈനാൻസ് സെക്രട്ടറി), കെ സുലൈമാൻ മദനി, കെ പി സി അബ്ദുറഹ്മാൻ ഹാജി (വൈസ് ചെയർമാൻ ), കെ കെ ഹക്കീം ചളിക്കോട്, കെ എം നാസർ, മുഹമ്മദ് ചോല, (കൺവീനർമാർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പി വി അഹമ്മദ് കബീർ സ്വാഗതവും കെ ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS