എളേറ്റിൽ : കാഞ്ഞിരമുക്ക് രണ്ടാംകുന്നുമ്മൽ പ്രദേശത്ത് നിർമ്മിക്കാൻ പോകുന്ന മൊബൈൽ ടവറിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.
ജനസാന്ദ്രതയേറിയ പ്രദേശത്ത് ജനങ്ങളുടെ ആരോഗ്യo നശിപ്പിക്കുന്ന മൊബൈൽ ടവർ നിർമ്മാണം ഉപേക്ഷിക്കണo എന്നാവശ്യപ്പെട്ടു കൊണ്ട് ആക്ഷൻ കമ്മറ്റി രൂപീകരിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
ടവർ നിർമ്മാണവുമായി മുന്നോട്ടു പോവുന്നപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനാണ് ആക്ഷൻ കമ്മറ്റിയുടെ തീരുമാനം.
Tags:
ELETTIL NEWS