Trending

സംസ്ഥാന സ്‌കൂള്‍ കായിക മേള; കിരീടം പാലക്കാടിന്; കോഴിക്കോടിന് മൂന്നാം സ്ഥാനം.

തിരുവനന്തപുരം :64-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ കിരീടം നേടി പാലക്കാട്. 32 സ്വര്‍ണ്ണമുള്‍പ്പെടെ 269 പോയന്റ് നേടിയാണ് പാലക്കാട് കിരീടം ചൂടിയത്. സ്‌കൂള്‍ മേളയുടെ ചരിത്രത്തിലെ വന്‍ കുതിപ്പുമായി 149 പോയന്റ് നേടി മലപ്പുറം രണ്ടാം സ്ഥാനത്തെത്തി. 122 പോയിന്റുമായി കോഴിക്കോട് മൂന്നാമതാണ്.

കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ എറണാകുളം ജില്ല 81 പോയന്റുമായി അഞ്ചാം സ്ഥാനത്ത് നിലയുറപ്പിക്കേണ്ടി വന്നു. മലപ്പുറത്തിന്റെ കുതിപ്പില്‍ നിര്‍ണ്ണായകമായ ഐഡിയല്‍ ഇ.എച്ച്.എസ്.എസ്. കടകശ്ശേരിയാണ് സ്‌കൂളുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കല്ലടി എച്ച്.എസ്. കുമരംപുത്തൂരാണ്. കോഴിക്കോട് പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് സ്‌കൂളാണ് പട്ടികയില്‍ മൂന്നാമത്.
Previous Post Next Post
3/TECH/col-right