Latest

6/recent/ticker-posts

Header Ads Widget

സമൂഹത്തിന്റെ സർവ്വതോന്മുഖ ഉന്നമനം സാധ്യമാവാൻ സ്ത്രീകളുടെ പങ്ക് അനിവാര്യം: സബ് ഇൻസ്പെക്ടർ ലളിത

‎പൂനൂർ:സ്ത്രീകൾക്കു നേരെ പൊതുവെ കണ്ടുവരുന്ന അവഗണനാ മനോഭാവം മാറേണ്ടതുണ്ടെന്നും, സമൂഹത്തിന്റെ സർവ്വതോന്മുഖ ഉന്നമനത്തിന് സ്ത്രീകളുടെ പങ്ക് അനിവാര്യമാണെന്ന തിരിച്ചറിവാണുണ്ടാവേണ്ട തന്നും താമരശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ ലളിത പ്രസ്താവിച്ചു. ശൈശവ വിവാഹം, ഗാർഹിക പീഢനം, സ്ത്രീധന നിരോധന നിയമം എന്നീ വിഷയങ്ങളിൽ കട്ടിപ്പാറ പഞ്ചായത്തിലെ വടക്കും മുറി അങ്കണവാടിയിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

വാർഡ് മെമ്പർ ബിന്ദു സന്തോഷ് അധ്യക്ഷത വഹിച്ചു. അഡ്വ: ലിജി (താമരശ്ശേരി ലീഗൽ കൗൺസിലർ സർവ്വീസ് പ്രൊവൈഡിംഗ് സെന്റർ ) ക്ലാസെടുത്തു. ഐ.ഡി.സി. ഡയറക്ടർ കെ.കെ.എം. ഹനീഫ സ്വാഗതവും, അങ്കണവാടി വർക്കർ എ.കെ. ഫാത്തിമ നന്ദിയും പറഞ്ഞു.

Post a Comment

0 Comments