Trending

ഡോ. അബ്ദുൽ ഗഫൂർ മങ്ങാടിനെ മർകസ് വാലി അനുമോദിച്ചു.

എളേറ്റിൽ: ഇന്റർനാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ആൾട്ടർനേറ്റീവ് മെഡിസിനിൽ ഡോക്ടറേറ്റ് നേടിയ വിവിധ ആയോധന കലകളിലും യോഗ ഉൾപ്പെടെയുള്ള മർമ്മ ചികിത്സ രംഗത്തും പ്രാക്ടീസ് നടത്തുന്ന ഡോ. അബ്ദുൽ ഗഫൂർ ഗുരുക്കൾ മങ്ങാടിനെ എളേറ്റിൽ മർകസ് വാലിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി നേതൃത്വം നൽകി. പി വി അഹമ്മദ് കബീറിന്റെ അധ്യക്ഷതയിൽ എം പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കെ സുലൈമാൻ മദനി, ഹാഫിള് തൻവീർ സഖാഫി മമ്പാട്, സലാം മാസ്റ്റർ ബുസ്താനി, പി കെ അസീസ് സഖാഫി സാബന്ധിച്ചു.

ശംസുദ്ധീൻ കുണ്ടുങ്ങര സ്വാഗതവും, കെ പി റാസി സഖാഫി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right